Pages

Tuesday, April 5, 2011

"" നിനക്കായ്..... ""

                                              

                                  ഒരു  മുറിയുടെ  ഏകാന്തതയില്‍  ഇരുന്നു  ഞാനിതു  എഴുതുമ്പോള്‍കടല്‍പോലെ എന്നില്‍  സ്നേഹം  നിറയുന്നു ...ഒറ്റപ്പെടല്‍അതൊരനുഭവം തന്നെയാണ്.ഏഴു ആകാശങ്ങളും ,ഏഴു  ഭുമികളും   സ്വന്തമായുള്ള  ദൈവവും തനിച്ചാണ് .... മനസ്സില്‍  കടല്‍  പോലെ   സ്നേഹം  നിറയുമ്പോള്‍  ഞാനും  ഇവിടെ  - തനിച്ചാകുന്നു.എന്നാലും  ഇപ്പോഴും  എനിക്കറിയില്ല ...  എന്‍റെ  നിശബ്ദതയില്‍      ....,എന്‍റെ  മൌനത്തില്‍   വഞ്ചന   മറഞ്ഞിരുന്നോ ...? എന്‍റെ  മൌനം  എന്‍റെ  നിസ്സഹായത  ആയിട്ടാണ് എനിക്ക്  ഇപ്പോഴും  തോന്നുന്നത് .... മനസിന്‍റെ  മേല്‍  പഞ്ചേന്ദ്രിയങ്ങളുടെ   ആധിപത്യം   വിട്ടുപോയവിരളമായഎന്‍റെ  നിമിഷങ്ങളില്‍ ഒന്നില്‍നിന്‍റെനെഞ്ചില്‍ ഒരുകനല്‍  എരിയിച്ചിരുന്നിരിക്കാം   ...ആരെയും  വേദനിപ്പിക്കാനായി  ഒന്നും  ചെയ്യാതിരുന്നിട്ടും...ആരൊക്കെയോഞാനാല്‍വേദനിക്കപ്പെട്ടപ്പോള്‍ ആകൂട്ടത്തില്‍നീ   ഉണ്ടാകരുതേ എന്ന് ഞാനേറെ  ആശിച്ചിരുന്നു ....എന്നിട്ടും നിന്നെഞാന്‍ഏറെവേദനിപ്പിച്ചു ...നിന്നോടൊപ്പം  ചിലവഴിച്ച നിമിഷങ്ങള്‍   വളരെവിരളമാണ് ....എങ്കിലും       നിമിഷങ്ങളാണ്  എന്നെ  ഇപ്പോഴുംജീവിപ്പിക്കുന്നത്‌  എന്ന്  പറഞ്ഞാല്‍  -നീ വിശ്വസിക്കുമോ ....?പിണക്കം ആയാലും , ഇണക്കം ആയാലും  ആനിമിഷങ്ങളെ നിന്നെക്കാള്‍ ഏറെ ഞാന്‍സ്നേഹിച്ചുരുന്നു .....
                         കാലത്തിന്‍റെ   പുസ്തകത്തില്‍   പണ്ടേ   എഴുതിച്ചേര്‍ത്ത  ദുരന്തങ്ങളെ   മുന്കൂട്ടിക്കാണാന്‍      ആര്‍ക്കുമെന്നപോലെ   എനിക്കിനിയും  കഴിഞ്ഞിട്ടില്ല ...ജീവിതം  വഴിമുട്ടിപ്പോകുന്ന  വേളകളില്‍   അപ്രാപ്യമെന്നു  തോന്നിപ്പോയ  വഴികളിലൂടെ   ഞാന്‍ നടന്നു ... അല്ല  ദൈവം  എന്നെ   നടത്തിച്ചു ....സ്നേഹിക്കാനും  സ്നേഹിക്കപ്പെടാനും  നീ  വന്നപ്പോള്‍  ഞാന്‍  നിന്നില്‍    നിന്നും  നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ   ഓടി  അകന്നുകൊണ്ടെയിരുന്നു . ...എപ്പോഴോ    ഞാന്‍  പിന്തിരുഞ്ഞു  നോക്കിയപ്പോള്‍ പ്രവഹിക്കുന്ന കണ്ണുനീര്‍   മിഴിയിലൂടെ   അവ്യക്തമായി  ഞാന്‍  കണ്ടു  അങ്ങകലെ  നിസ്സഹായതയോടെ   എന്നെ-  നോക്കി  നില്‍ക്കുന്ന  നിന്‍റെ  രൂപം ....അതെന്നെ   വല്ലാതെ വേദനിപ്പിച്ചു ........മനസ്സില്‍  അങ്ങനെ  അത്  ഒരു മുരിപ്പാടായി  അവശേഷിച്ചു .......സ്വപ്നങ്ങളുടെ  നിറങ്ങളെല്ലാം   കൂടിക്കലര്‍ന്ന   ഒരു കറുപ്പ്  നിറമായി  അത്  അങ്ങനെ  മായാതെ മനസ്സില്‍  കിടക്കുന്നു ...ഒരിക്കലും  മായാത്ത  ചിത്രം  പോലെ ....

                               അക്ഷരങ്ങളെ   നിരത്തി   വാക്കുകള്‍ക്ക്  ജന്മം  കൊടുക്കുമ്പോള്‍  എന്‍റെവിരലുകള്‍  വല്ലാതെവേദനിക്കുന്നു   .... മുറിഞ്ഞുപോകുമെന്നു തോന്നുന്നു ....ഇനി  എഴുതാന്‍  വയ്യ ...എങ്കിലും  അവസാനമായി  ഞാന്‍  ഒരു  വാക്കുകൂടി  എഴുതി  നിര്‍ത്തട്ടെ ...
                                         മാപ്പ് ......എല്ലാത്തിനും . ...